14-May-2023 -
By. health desk
കൊച്ചി : ലൂപ്പസ് രോഗികള്‍ക്ക് സഹതാപമല്ല സഹാനുഭൂതിയാണ് ആവശ്യമെന്ന് ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ്. കേരള ആര് ത്രൈറ്റിസ് ആന്റ് റൂമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായ്സ് കെയര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കലൂര്‍ എം.ഇ.എസ് ഓഡിറ്റോറിയത്തില്‍ നടത്തിയ ലോക ലൂപ്പസ് ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മംമ്ത. കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ കരുതലും സ്നേഹവും ആവശ്യമായ ലൂപ്പസ് രോഗികള്‍ തങ്ങളുടെ ചിന്തകളെ ശുദ്ധമാക്കി വയ്ക്കുന്നതിനൊപ്പം വ്യാജ വാര്‍ത്തകളെയും വ്യാജ ചികിത്സകളെയും കരുതിയിരിക്കണെന്നും മംമ്ത പറഞ്ഞു. ലൂപ്പസ് രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്നും ഒരേ തരത്തിലുള്ള രോഗത്താല്‍ വിഷമിക്കുന്നവരുടെ ഒത്തുചേരലുകള്‍ മനസിന്റെ സങ്കടങ്ങളെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഷേണായ്സ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പത്മനാഭ ഷേണായ് പറഞ്ഞു.
പുറമെ നിന്നുള്ള അണുക്കളുടെയും ബാക്ടീരിയകളുടെയും അക്രമണങ്ങളിലൂടെ വരാവുന്ന രോഗങ്ങളെ ചെറുക്കുന്നതിനുളള ശരീരത്തിന്റെ പ്രതിരോധശേഷി അവനവന്റെ കോശങ്ങള്ളെ തിരിഞ്ഞ് ആക്രമിക്കുന്ന പ്രതിഭാസത്തെയാണ് ലൂപ്പസ് എന്ന് പറയുന്നത്. ചികിത്സയിലൂടെ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ സാധിക്കാത്ത ഈ രോഗത്തെ ചികിത്സിച്ച് വരുതിയിലാക്കാന്‍ മാത്രമേ കഴിയൂ. സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഈ രോഗത്തിന്റെ ചികിത്സ ഇടയ്ക്ക് വച്ച് നിറുത്തരുതെന്ന് ലൂപ്പസ് ദിനാചരണം ഉദ്ഘാടനം ചെയ്ത നാഷണണല്‍ ഐ.എം.എ സയന്റിഫ്ക് കോര്‍ഡിനേറ്ററും കൊച്ചിന് ഐ.എം.എ മുന്‍ പ്രസിഡന്റുമായ ഡോ. രാജീവ് ജയജദേവന് പറഞ്ഞു. ബ്രിഗേഡിയര്‍ ഡോ. നാരായണ്‍, ഡോ. വിശാല്‍ മര്‍വ, ഡോ.അനുരൂപ, ഡോ. ബി.ആര്.ഇന്ദു, ഡോ. പി.കെ.ബിബി, ഡോ.ഷൈന എസ് തെരുവത്ത്, സി.രഞ്ജിനി, ദിനേശ് മേനോന്, വചസമ്രിത തുടങ്ങിയവര്‍ സംസാരിച്ചു.
#internationallupusday #drpadmanabhashenoy #actormamathamohandas #drshenoycare